Friday, September 4, 2009

പ്രവാസ ഓണം


അങ്ങനെ മറ്റൊരു തിരുവോണം കൂടി കടന്നു പോയിരിക്കുന്നു. റമദാന്‍ സമയമായതു കൊണ്ടു തന്നെ ബഹറിനില്‍ വൈകുന്നേരമായിരുന്നു ഇത്തവണത്തെ ഓണം. റേഡിയോ സ്റ്റേഷനില്‍ എല്ലാവരും ശ്രോതാക്കളെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു. മലയാളം പരിപാടികള്‍ മുഴുവന്‍ ഓണ പാടുകള്‍ കൊണ്ടു നിറഞ്ഞു. സത്യംപറഞ്ഞാല്‍ ഞാന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആണ് ഓണവും വിഷുവും ഒക്കെ സൃഷ്ടിക്കുന്നത് എന്ന്‍ ആരോപണം വളരെ സത്യം. എവിടെ മാവേലി എവിടെ പൂക്കളം ? വൈകിട്ട് റേഡിയോയില്‍ രണ്ടു മണികൂര്‍ ലൈവ് കഴിഞ്ഞതിനു ശേഷം കലവറ പാര്ട്ടി ഹാളില്‍ ഓണ സദ്യ. പിന്നില്‍ ഓണ പാടുകളുടെ നൊസ്റ്റാള്‍ജിയ. നാടിലെ കല്യാണസദ്യകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നല്ല്ല തിരക്കായിരുന്നു ഇതിന്. പിന്നെ ഹോട്ടല്‍ ഉടമ സാജന്‍ പരിചയക്കാരന്‍ ആയതു കൊണ്ടു വലിയ കുഴപ്പമില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റി. രാത്രി വൈകി ടെലിവിഷനില്‍ ഓണം സ്പെഷ്യല്‍ സിനിമ കൂടി ആയപ്പോള്‍ തിരുവോണം ഗംഭീരം.എല്ലാവര്ക്കും ഒണാശംസകള്‍

1 comment:

Comment