Thursday, January 21, 2010

വീണ്ടും ഒരു ഫ്ലാറ്റ് മാറ്റം

പ്രവാസ ലോകത്ത് താമസ സ്ഥലങ്ങള്‍ ഇടയ്കിടെ മാറുന്നത് സാധാരണമാണ്. ഞാനും കാര്യത്തില്‍ വ്യതസ്തനല്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നാല് ഫ്ലാറ്റ് മാറി. വര്ഷം ആദ്യം ആണ് പുതിയ ഫ്ലാറ്റ് ലേക്ക് മാറിയത്. ഓരോ തവണ ഇത് നടക്കുമ്പോള്‍ ഉണ്ടാകുന്ന മെന്റല്‍ ടെന്‍ഷനും സാമ്പത്തിക നഷ്ടങ്ങളും ഏറെയാണ്‌. എങ്കിലും പുതിയ വീട് കിട്ടുമ്പോള്‍ ഒരു പ്രത്യേക സന്തോഷവും മനസ്സില്‍ നിറയുന്നു. ഇത്തവണ മാറിയിരിക്കുന്നത് നല്ല സൗകര്യം ഉള്ള സ്ഥലത്തേക്കാണ്‌. ഒരു ത്രീ ബെഡ് റൂം. ഞാനും കുടുംബവും, പിന്നെ എന്റെ അനിയനും ഭാര്യയും. അടുത്ത് തന്നെ നാട്ടില്‍ നിന്നുംഅച്ഛനും അമ്മയും വരും. അങ്ങനെ നാടിന്റെ ഒരു മിനി പതിപ്പ് ഉണ്ടാക്കാന്‍ ഉള്ള ശ്രമം. ഇതിന്റെ കൂടെ വര്ഷം ആദ്യം എന്നെ പിടി കൂടി ഇരിക്കുന്നത് പരീക്ഷ പേടി ആണ്. അതെ കുറെ കാലത്തിനുശേഷം ഒരിക്കല്‍ കൂടി ഡിഗ്രി പരീക്ഷ എഴുതുകയാണ് ഇപ്പോള്‍. BSC Visual Communications. ജനുവരിവരെ പരീക്ഷ ഉണ്ട്. എന്തായാലും ഞാന്‍ പരീക്ഷക്ക്‌ റെഡി ആകട്ടേ.
25

Sunday, December 27, 2009

എം പി വീരേന്ദ്ര കുമാര്‍

വളരെ ചെറുപ്പം മുതല്‍ വീട്ടില്‍ കേള്‍ക്കുന്ന പേരായിരുന്നു എം പി വീരേന്ദ്ര കുമാര്‍
. സോഷ്യലിസ്റ്റ്‌ നേതാവ്, എഴുത്തുക്കാരന്‍, മാധ്യമ മുതലാളി എന്നിവ മാത്രമായിരുന്നില്ല അതിന്‍റെ കാരണം. ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത എന്‍റെ മുത്തച്ഛന്‍ സിയെംപി നായരുടെ അടുത്ത സുഹൃത്ത്‌ കൂടി ആയിരുന്നു അദ്ദേഹം. അദ്ദേഹം ഞങ്ങളുടെ കുടുംബ വീട്ടില്‍ ധാരാളം തവണ വന്നിടുണ്ടത്രേ. അങ്ങനെ മനസില്‍ എന്നും കൊണ്ട് നടന്നിരുന്ന ആ മഹാ പ്രതിഭയെ അടുത്ത് പരിചയപെടാന്‍ ഡിസംബര്‍ രണ്ടാം വാരം എനിക്ക് അവസരം ലഭിച്ചു. ബഹറിനില്‍ അടുത്ത് തന്നെ ആരംഭിക്കാന്‍ പോകുന്ന മാതൃഭൂമി പത്രത്തിന് വേണ്ടി ആണ് അദ്ദേഹം എത്തിയത്. മൂന്ന് ദിവസം അടുത്ത് നിന്ന് നോക്കി കണ്ടപ്പോള്‍ എന്നെ ഏറ്റവും അധികം വിസ്മയപെടുത്തിയത് രാത്രിയെന്നോ പകല്ലെന്നോ ഇല്ലാതെ എവിടെ വേണെങ്കിലും ഓടി നടക്കാനും ആള്‍ക്കാരോട് സംസാരിക്കാനും കാണിച്ച അദ്ദേഹത്തിന്റെ ആവേശം ആണ്. തന്റെ ശരീരത്തിനോ മനസിനോ ഒരു തരത്തിലും ഉള്ള ക്ഷീണവും ബാധിച്ചിട്ടില്ല എന്ന് കാണിക്കുന്ന ആ ആവേശം എന്നില്‍ മാത്രമല്ല കൂടെ ഉള്ള നന്ദുഎട്ടെന്, സുധാകരെട്ടെന്‍ പിന്നെ കൂടെ വന്ന മാതൃഭൂമി എം ഡി പി വി ചന്ദ്രന്‍ സാറിനെയും സന്തോഷിപ്പിച്ചു. പല വേദികളില്‍ ആയി നടത്തിയ പ്രസംഗം ആ പ്രതിഭയുടെ അറിവ് പങ്കുവെക്കാനുള്ള വേദി കൂടി ആയി. എന്നെ ഏറ്റവും അധികം സന്തോഷ്പിച്ച പ്രസംഗം ബഹ്രൈനിലെ വയനാട് സ്വദേശികളുടെ കൂടായ്മ ആയ ഹരിത വയനാട് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗം ആയിരുന്നു. വയനാടില്‍ പൊയ് വന്ന പ്രതീതി ആയിരുന്നു ആ പ്രസംഗ മഴ ഉണ്ടാകിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഒമാനിലേക്ക് പോകാനായി രാവിലെ ആയിരുന്നു വിമാനം. വിമാന താവളത്തില്‍ നിന്നും യാത്ര പറഞ്ഞു പോകുമ്പോള്‍ അടുത്ത ഒരു ബന്ധു പോകുന്നത് പോലെ ആയിരിന്നു എനിക്ക്. അനുഭവങ്ങളുടെ, പരിചയസംപന്നതയുടെ മഹാമേരു നടന്നു പോയപ്പോള്‍ ബാക്കി വെച്ചത് ഒരു പാട് കഥകളുടെ ഓര്‍മ കുറിപ്പുകള്‍. ആയുസും ആരോഗ്യവും സര്‍വ ശക്തന്‍ അദ്ദേഹത്തിന് നല്‍കട്ടെ.

Sunday, October 11, 2009

ദൈവത്തിനു ഒരു കത്ത്

പ്രിയപ്പെട ദൈവത്തിനു
ജീവിതത്തിന്റെ നശ്വരത എന്നെ ഇടയ്ക്ക് വല്ലാതെ ഭയപെടുത്തുന്നു
ഇന്നു ഞാന്‍
നാളെ നീ എന്ന നിന്റെ നിയമം
അത് ഭയാനകം തന്നെ.

ഞാന്‍
സ്വപ്നങ്ങള്‍ ഇല്ലാത്ത ബാല്യം
പ്രണയ പരാജയത്തിന്റെ കൌമാരം
യൌവനത്തിന്റെ അനാവശ്യ അധ്വാനം

ഞാന്‍ പ്രതീക്ഷികുന്നത്
നിശ്ചലമായ ലോകം മാത്രം
അവിടെ ഒരു ഭാഗത്ത് നീയും മറു ഭാഗത്ത് ഞാനും

പക്ഷെ ശരിക്കും നിന്റെ ജീവിതം എത്ര സുന്ദരം, എത്ര സുഖകരം
സൃഷ്ടി, സ്ഥിതി, പിന്നെ സംഹാരം

എന്റെ സംശയം ഇതാണ്
സംഹാരിക്കാന്‍ ആണെങ്കില്‍ പിന്നെ എന്തിന് നീ സൃഷ്ടിക്കുന്നു
മിണ്ടാതെ ഒരു ഭാഗത്ത് ഇരുന്നാല്‍ പോരെ
പാലഴിയി‌ലെ ചെറിയ ആലിലയില്‍

സ്നേഹത്തോടെ നിന്റെ ഒരു സൃഷ്ടി

Sunday, September 20, 2009

ധ്വനി


കാത്തിരിപ്പ്‌ ഒരു വല്ലാത്ത വികാരം ആണ്. ഓരോ കാത്തിരിപ്പും മനസ്സില്‍ നിറയെ പ്രതീക്ഷകളുംസ്വപ്നങ്ങളും നെയ്യുന്നു. അത്തരം ഒരു കാത്തിരിപ്പില്‍ ആണ് ഇപ്പോള്‍ ഞാന്‍. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ഇതോ പോലെ ഒരു കാത്തിരിപ്പ്‌ എന്നെ തേടി വന്നിരുന്നു. ഒടുവില്‍ ആ കാത്തിരിപ്പ്‌ എനിക്ക്സമ്മാനിച്ചത്‌ ജീവിതത്തിലെ സുകൃതമായിരുന്നു, പുണ്യമായിരുന്നു. ഇന്നു ആ സുകൃതം വളര്‍ന്നു എന്നെഅത്താ എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവളില്‍ ശൈശവത്തിലെ എല്ലാ വികൃതികളും നിറഞ്ഞുനില്കുന്നുണ്ട്. ഒരു മൊട്ടു വിരിഞ്ഞു പൂവാകുന്നത് പോലെ എന്റെ മുന്നില്‍ എന്റെ സുകൃത വലുതാകുമ്പോള്‍എനിക്ക് ഇപ്പോള്‍ തോന്നുന്നതു തോട്ടക്കാരന്റെ ചാരിതാര്‍ത്ഥ്യം. ഇന്നിപ്പോള്‍ എന്നെ കൊതിപ്പിക്കുന്നത്എന്റെ സന്തോഷത്തിന്റെ ആ തോട്ടത്തില്‍ ദിവസങ്ങള്‍ കൊണ്ടു മറ്റൊരു മൊട്ടു കൂടി വിരി‌യും എന്നകാര്യമാണ്. ആ മൊട്ടും സുകൃതയെ പോലെ ഒരു സുന്ദരി കുട്ടി ആണെന്ന് ഞാനും എന്റെ സഹധര്മിണി പത്രക്കാരിയും നേരെത്തെ തന്നെ മനസില്ലാക്കിയിട്ടുണ്ട്. അവള്‍ക്കു കണ്ടു വെച്ചിരിക്കുന്നപേരു ശബ്ദതോടുള്ള എന്റെ താത്പര്യം കൊണ്ടാണ്. അതെ, ധ്വനി എന്നാണ് നമ്മള്‍ അവളെവിളിക്കാന്‍ പോകുന്നത് . ധ്വനി കുട്ടി ഭൂമിയില്‍ ലാന്‍ഡ്‌ ചെയ്‌താല്‍ ഉടനെ തന്നെ സുകൃത എങ്ങനെപ്രതികരിക്കും എന്നാണ് ഇപ്പോള്‍ എന്റെ ചിന്ത. എന്തായാലും എല്ലാ സുഹൃത്തുക്കളും ധ്വനി കുട്ടിയുടെസേഫ് ലാണ്ടിങ്ങിനായി പ്രാര്‍ത്ഥിക്കുക.

Friday, September 4, 2009

പ്രവാസ ഓണം


അങ്ങനെ മറ്റൊരു തിരുവോണം കൂടി കടന്നു പോയിരിക്കുന്നു. റമദാന്‍ സമയമായതു കൊണ്ടു തന്നെ ബഹറിനില്‍ വൈകുന്നേരമായിരുന്നു ഇത്തവണത്തെ ഓണം. റേഡിയോ സ്റ്റേഷനില്‍ എല്ലാവരും ശ്രോതാക്കളെ സന്തോഷിപ്പിക്കുന്ന തിരക്കിലായിരുന്നു. മലയാളം പരിപാടികള്‍ മുഴുവന്‍ ഓണ പാടുകള്‍ കൊണ്ടു നിറഞ്ഞു. സത്യംപറഞ്ഞാല്‍ ഞാന്‍ അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആണ് ഓണവും വിഷുവും ഒക്കെ സൃഷ്ടിക്കുന്നത് എന്ന്‍ ആരോപണം വളരെ സത്യം. എവിടെ മാവേലി എവിടെ പൂക്കളം ? വൈകിട്ട് റേഡിയോയില്‍ രണ്ടു മണികൂര്‍ ലൈവ് കഴിഞ്ഞതിനു ശേഷം കലവറ പാര്ട്ടി ഹാളില്‍ ഓണ സദ്യ. പിന്നില്‍ ഓണ പാടുകളുടെ നൊസ്റ്റാള്‍ജിയ. നാടിലെ കല്യാണസദ്യകളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ നല്ല്ല തിരക്കായിരുന്നു ഇതിന്. പിന്നെ ഹോട്ടല്‍ ഉടമ സാജന്‍ പരിചയക്കാരന്‍ ആയതു കൊണ്ടു വലിയ കുഴപ്പമില്ലാതെ ഭക്ഷണം കഴിക്കാന്‍ പറ്റി. രാത്രി വൈകി ടെലിവിഷനില്‍ ഓണം സ്പെഷ്യല്‍ സിനിമ കൂടി ആയപ്പോള്‍ തിരുവോണം ഗംഭീരം.എല്ലാവര്ക്കും ഒണാശംസകള്‍