Sunday, December 27, 2009

എം പി വീരേന്ദ്ര കുമാര്‍

വളരെ ചെറുപ്പം മുതല്‍ വീട്ടില്‍ കേള്‍ക്കുന്ന പേരായിരുന്നു എം പി വീരേന്ദ്ര കുമാര്‍
. സോഷ്യലിസ്റ്റ്‌ നേതാവ്, എഴുത്തുക്കാരന്‍, മാധ്യമ മുതലാളി എന്നിവ മാത്രമായിരുന്നില്ല അതിന്‍റെ കാരണം. ഞാന്‍ ഇത് വരെ കണ്ടിട്ടില്ലാത്ത എന്‍റെ മുത്തച്ഛന്‍ സിയെംപി നായരുടെ അടുത്ത സുഹൃത്ത്‌ കൂടി ആയിരുന്നു അദ്ദേഹം. അദ്ദേഹം ഞങ്ങളുടെ കുടുംബ വീട്ടില്‍ ധാരാളം തവണ വന്നിടുണ്ടത്രേ. അങ്ങനെ മനസില്‍ എന്നും കൊണ്ട് നടന്നിരുന്ന ആ മഹാ പ്രതിഭയെ അടുത്ത് പരിചയപെടാന്‍ ഡിസംബര്‍ രണ്ടാം വാരം എനിക്ക് അവസരം ലഭിച്ചു. ബഹറിനില്‍ അടുത്ത് തന്നെ ആരംഭിക്കാന്‍ പോകുന്ന മാതൃഭൂമി പത്രത്തിന് വേണ്ടി ആണ് അദ്ദേഹം എത്തിയത്. മൂന്ന് ദിവസം അടുത്ത് നിന്ന് നോക്കി കണ്ടപ്പോള്‍ എന്നെ ഏറ്റവും അധികം വിസ്മയപെടുത്തിയത് രാത്രിയെന്നോ പകല്ലെന്നോ ഇല്ലാതെ എവിടെ വേണെങ്കിലും ഓടി നടക്കാനും ആള്‍ക്കാരോട് സംസാരിക്കാനും കാണിച്ച അദ്ദേഹത്തിന്റെ ആവേശം ആണ്. തന്റെ ശരീരത്തിനോ മനസിനോ ഒരു തരത്തിലും ഉള്ള ക്ഷീണവും ബാധിച്ചിട്ടില്ല എന്ന് കാണിക്കുന്ന ആ ആവേശം എന്നില്‍ മാത്രമല്ല കൂടെ ഉള്ള നന്ദുഎട്ടെന്, സുധാകരെട്ടെന്‍ പിന്നെ കൂടെ വന്ന മാതൃഭൂമി എം ഡി പി വി ചന്ദ്രന്‍ സാറിനെയും സന്തോഷിപ്പിച്ചു. പല വേദികളില്‍ ആയി നടത്തിയ പ്രസംഗം ആ പ്രതിഭയുടെ അറിവ് പങ്കുവെക്കാനുള്ള വേദി കൂടി ആയി. എന്നെ ഏറ്റവും അധികം സന്തോഷ്പിച്ച പ്രസംഗം ബഹ്രൈനിലെ വയനാട് സ്വദേശികളുടെ കൂടായ്മ ആയ ഹരിത വയനാട് ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗം ആയിരുന്നു. വയനാടില്‍ പൊയ് വന്ന പ്രതീതി ആയിരുന്നു ആ പ്രസംഗ മഴ ഉണ്ടാകിയത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഒമാനിലേക്ക് പോകാനായി രാവിലെ ആയിരുന്നു വിമാനം. വിമാന താവളത്തില്‍ നിന്നും യാത്ര പറഞ്ഞു പോകുമ്പോള്‍ അടുത്ത ഒരു ബന്ധു പോകുന്നത് പോലെ ആയിരിന്നു എനിക്ക്. അനുഭവങ്ങളുടെ, പരിചയസംപന്നതയുടെ മഹാമേരു നടന്നു പോയപ്പോള്‍ ബാക്കി വെച്ചത് ഒരു പാട് കഥകളുടെ ഓര്‍മ കുറിപ്പുകള്‍. ആയുസും ആരോഗ്യവും സര്‍വ ശക്തന്‍ അദ്ദേഹത്തിന് നല്‍കട്ടെ.

No comments:

Post a Comment

Comment